ചിത്രം: നീലത്താമര

സംഗീതം: വിദ്യാസാഗർ

വരികൾ: വയലാർ ശരത്ചന്ദ്ര വർമ്മ

പാടിയത്: വി.ശ്രീകുമാർ, ശ്രേയ ഘോഷൽ

 

നുരാഗവിലോചനനായി അതിലേറെ മോഹിതനായി

പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

പതിനേഴിൻ പൌർണ്ണമികാണും അഴകെല്ലാമുള്ളൊരു പൂവിനു

അറിയാതിന്നെന്തേയെന്തേ ഇതളനക്കം പുതുമിനുക്കം ചെറുമയക്കം

നുരാഗവിലോചനനായി അതിലേറെ മോഹിതനായി

പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

കളിയും ചിരിയും നിറയും കനവിൽ ഇലനീരോഴുകി കുളിരിൽ‍
തണലും വെയിലും പുണരും തൊടിയിൽ മിഴികൾ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവിൽ....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ???
(അനുരാഗ വിലോചനനായി...)

പുഴയും മഴയും തഴുകും സിരയിൽ പുളകം പതിവായി നിറയേ
മനസിൻ നടയിൽ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിൻ ഗന്ധമോടേ രാക്കിനാവിൻ ചന്തമോടേ
വീണ്ടും ചേരില്ലേ ???
(അനുരാഗ വിലോചനനായി...)


Get Malayalam lyrics on you mobile. Download our free app