ചിത്രം : കേരളവര്‍മ പഴശ്ശിരാജ
സംഗീതം : ഇളയരാജ
പാടിയത്: യേശുദാസ്‌



ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദി സത്യ താളമാര്‍ന്നതിവിടെ

 ബോധനിലാപാല്‍ കറന്നും
മാമുനിമാര്‍ തപം ചെയ്തും
നാദ ഗംഗയൊഴുകി വന്നതിവിടെ
 ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദി സത്യ താളമാര്‍ന്നതിവിടെ....

ആരിവിടെ കൂരിരുളില്‍ മടകള്‍ തീര്‍ത്തു ..
ആരിവിടെ തേന്‍ കടന്നല്‍ കൂടു തകര്‍ത്തു (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചു
ആനകേറാ മാമല തന്‍ മൌനമുടച്ചു ...

സ്വാതന്ത്ര്യമേ ..നീലാകാശം പോലെ പാടുന്നതാരോ
കാറ്റോ കാട്ടരുവികളോ...

ഏതു കൈകള്‍ ..അരണിക്കോല്‍ കടഞ്ഞിരുന്നു ..
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു ..(2)

സൂരതേജസ്സാർന്നവർ തന്‍ ജീവനാളം പോല്‍
നൂറു വന വാകകളില്‍ ജ്വാലയുണര്‍ന്നു


സ്വാതന്ത്ര്യമേ ..നീലാകാശം പോലെ പാടുന്നതാരോ
കാറ്റോ കാട്ടരുവികളോ...

 ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദി സത്യ താളമാര്‍ന്നതിവിടെ
 ബോധനിലാപാല്‍ കറന്നും
മാമുനിമാര്‍ തപം ചെയ്തും
നാദ ഗംഗയൊഴുകി വന്നതിവിടെ

 ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദി സത്യ താളമാര്‍ന്നതിവിടെ....