|
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ |
|
|
|
|
Written by Administrator
|
|
Wednesday, 13 May 2009 10:49 |
|
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ കൊട്ടുവേണം കുഴല്‍ വേണം കുരവവേണം വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം വിജയ ശ്രീലാളിതരായ് വരുന്നു ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്- തക തെയ്തെയ്തോ
കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിരപോലെ തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു. ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്- തക തെയ്തെയ്തോ
ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള് അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക് കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്- തക തെയ്തെയ്തോ....
|