| പള്ളിവാള് ഭദ്രവട്ടകം |
|
|
|
| Written by Administrator |
| Tuesday, 16 February 2010 07:46 |
|
നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി അങ്ങനങ്ങനെ.(2)[പള്ളിവാള്]. ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2) ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍ ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2) അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ് തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ, അങ്ങനങ്ങനെ..(2)[പള്ളിവാള്] നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ ആ വിത്ത് അസുരവിത്ത് എന്നാണ് അതിന്‍ടെ പേര്, അങ്ങനങ്ങനെ..(2) [പള്ളിവാള്] കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ- കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ- നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3) അങ്ങനങ്ങനെ...[പള്ളിവാള്](3) |
| Last Updated ( Tuesday, 16 February 2010 08:51 ) |




