Film : ഒപ്പം

Lyrics :ബി കെ ഹരിനാരായണൻ

 

ചിരിമുകിലും മറന്നു പോയ്  മിഴി നിറയുന്നിതാ  

കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ 

പുലരികൾ പൊഴിയവേ രാവായ്  മാറിയോ ദിനം 

മൊഴികളാൽ മുറിയവേ താനേ  തേങ്ങിയോ മനം

നിഴലേ  നീ മാത്രമൊപ്പം  ( ചിരിമുകിലും ... )

 

കണ്ണാടി മുത്തായ്‌ നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ

മിണ്ടാതെ എങ്ങോ മുന്നിൽ  ഇരുളേകി മറയുന്നതെന്തിനോ  

ഒരായിരം ഓർമ്മകൾ താലോടിയോ ആദ്രമായ്

നിരാശ മൂടുകയോ നിലാവു കൊള്ളുകയോ ( ചിരിമുകിലും ... )

 

ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ   മുറിവേറ്റ താരകം

തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ 

വിമൂകമീ കണ്ണുകൾ വിതുമ്പിയോ  പിന്നെയും 

അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ ( ചിരിമുകിലും ... )

 


Get Malayalam lyrics on you mobile. Download our free app