ചിത്രം : ആമേൻ 

                                                     സംഗീതം : പ്രശാന്ത്  പിള്ളൈ

                                                     രചന : പി .എസ്, റഫീഖ്

                                                     പാടിയത് : പ്രീതി പിള്ളൈ , ശ്രീകുമാർ വക്കിയിൽ

 

ഈ സോളമനും ശോശന്നയും 

കണ്ടു മുട്ടി പണ്ടേ

മാമോദീസ പ്രായം തൊട്ടേ

ഉള്ളറിഞ്ഞേ തമ്മിൽ

കണ്ണ് കൊണ്ടും ഉള്ളു കൊണ്ടും

മിണ്ടാതെ മിണ്ടി പണ്ടേ

കണ്ണ്കൊണ്ടേ ഉള്ളു കൊണ്ടേ

മിണ്ടാതെ  മിണ്ടി പണ്ടേ.

തുതുരുരു...

രുതുരുരു...

രുതുരുരു....ഊൗ

 

തുതുരുരു...

രുതുരുരു...

രുതുരുരു....ഊൗ

 

പാതിരനേരം പള്ളിയിൽ പോകും 

വെള്ളി നിലാവിനെ  ഇഷ്ടമായി

ഉള്ളിൽ മുഴങ്ങും  പള്ളിമണിയുടെ 

ണിം ണിം മഴയിലങ്ങാണ്ട് പോയി .

 

മഴവില്ല് കൊണ്ട്  മാനം പേരെഴുതി 

കായൽ കടത്തിൻ  വിളക്കു പോലെ

കാറ്റിൽ കെടാതെ  തുളുമ്പി .

            ( ഈ സോളമനും .......ഉള്ളറിഞ്ഞേ തമ്മിൽ )

തുതുരുരു...

രുതുരുരു...

രുതുരുരു....ഊൗ

 

കിനാകരിമ്പിൻ തോട്ടം  തീറായി  വാങ്ങി  

മിന്നാ മിനുങ്ങിൻ പാടം പകരം 

നല്കി  വിളവെല്ലാം 

ഇരു പേരും വീതിച്ചു 

അമ്പത് നോമ്പ് കഴിഞ്ഞ വാരെ 

മനസങ്ങു താനേ തുറന്നു വന്നു.

അമ്പത് നോമ്പ് കഴിഞ്ഞ വാരെ 

മനസങ്ങു താനേ തുറന്നു വന്നു.

                ( ഈ സോളമനും .......ഉള്ളറിഞ്ഞേ തമ്മിൽ )

 

Get Malayalam lyrics on you mobile. Download our free app