|
Written by റൊണാള്‍ഡ് ജെയിംസ്
|
|
Thursday, 31 December 2009 13:05 |
|
ഇത് ആദിയില്‍ ഞാന്‍ പൊഴിച്ച മന്ന അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത എന്‍റെ രക്തം, മാംസം.
ഒരിക്കല്‍ മരണം ഒരൊറ്റ പുനരുത്ഥാനം- അന്ന്‍ ഞാന്‍ പറഞ്ഞു.
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍ പുരോഹിതരുടെ ബലികളില്‍ ഒന്നിലധികം മരണം ഒരുപാട് പുനരുത്ഥാനം
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത് സ്വര്‍ഗത്തിലേയ്ക്ക് ഞാന്‍ പട്ടില്‍ പൊതിഞ്ഞ ഈയൊരപ്പക്കഷണമായ്, മണ്ണില്‍ തന്നെ മോക്ഷം കാത്ത് അങ്ങിനെ.
|
|
Last Updated ( Tuesday, 16 February 2010 07:45 )
|