|
ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi) |
|
|
|
|
Written by വിജയലക്ഷ്മി
|
|
Wednesday, 11 October 2006 06:00 |
|
ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi) പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍ മഴയെ മണ്ണിന്റെ തരികളെ വില്കാന്‍ പതിനാലാം രാവിന്റെയഴകിനെ വില്കാന്‍ പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍
അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍ പെരുമടീശീലതലവരേ ..നീല - മലകള്‍ നിങ്ങള്‍ക്കു കുഴിചെടുക്കുവാന്‍ ഹരിതവൃക്ഷങ്ങള്‍ പിഴുതെടുക്കുവാന്‍
മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍ അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍
വിളിച്ചു കൂവുന്നു ..നുറുക്കു കേരളം .. മുറിചെടുക്കുകീ കശാപ്പു കത്തിയാല്‍ ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍ തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍ ഇറച്ചിക്കും വേണ്ടാത്തവര്‍ ..ശതകോടി അവരെ താങ്ങുവാന്‍ വരുവതാരിനി ?
|
|
Last Updated ( Tuesday, 14 April 2009 15:06 )
|