|
Written by തിരുനായനാര്‍കുറിച്ചി മാധവന്‍ നായര്‍
|
|
Wednesday, 13 May 2009 09:31 |
|
രചന: തിരുനായനാര്‍കുറിച്ചി മാധവന്‍ നായര്‍ സംഗീതം: ബ്രദര്‍ ലക്ഷ്മണന്‍ ഗായകന്‍: കമുകറ പുരുഷോത്തമന്‍ ആത്മവിദ്യാലയമേ... - അവനിയിലാത്മവിദ്യാലയമേ... അഴിനിലയില്ല... ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും... തിലകം ചാര്‍ത്തി, ചീകിയുമഴകായ് പലനാള്‍ പോറ്റിയ പുണ്യശിരസ്സേ... ഉലകം വെല്ലാന്‍ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായി... ഇല്ലാ ജാതികള്‍, ഭേദവിചാരം... ഇവിടെ പുക്കവര്‍ ഒരു കൈ ചാരം... മന്നവനാട്ടെ, യാചകനാട്ടെ... വന്നിടുമൊടുവില്‍... വന്‍ചിത നടുവില്‍... (ആത്മവിദ്യാലയമേ...)
|