|
ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം...കൊട്ടാരം വില്‍ക്കാനുണ്ട് |
|
|
|
|
Written by കൊട്ടാരം വില്‍ക്കാനുണ്ട് (വയലാര്‍ രാമവര്‍മ)
|
|
Wednesday, 13 May 2009 09:34 |
|
ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട് രചന: വയലാര്‍ രാമവര്‍മ ഗായകന്‍: യേശുദാസ് ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം... ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം... ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി... എനിക്കിനിയൊരു ജന്മം കൂടി...
ഈ വര്‍ണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ..കാമുക ഹ്രദയങളുണ്ടോ... ഈ വര്‍ണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ..കാമുക ഹ്രദയങളുണ്ടോ... സന്ധ്യകളുണ്ടോ...ചന്ദ്രികയുണ്ടോ...ഗന്ധര്‍വഗീതമുണ്ടോ... വസുന്ധരേ...വസുന്ധരേ... കോതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ...
ഈ നിത്യഹരിതയാം ഭൂമിയില്ലല്ലാതെ..മാനസ്സ സരസുകളുണ്ടോ... ഈ നിത്യഹരിതയാം ഭൂമിയില്ലല്ലാതെ..മാനസ്സ സരസുകളുണ്ടോ... സ്വപ്നങളുണ്ടോ..പുഷ്പങളുണ്ടോ...വര്‍ണ്ണമരാളങളുണ്ടോ... വസുന്ധരേ...വസുന്ധരേ... മതിയാകും വരെ ഇവിടെ ജീവിച്ചു..മരിച്ചവരുണ്ടോ...
ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം... ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം... ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി... എനിക്കിനിയൊരു ജന്മം കൂടി...
|
|
Last Updated ( Sunday, 06 September 2009 15:33 )
|