Click here to register for frequent updates Click here to install our free toolbar
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍-നന്ദനം PDF Print E-mail
Written by നന്ദനം   
Thursday, 17 September 2009 11:45
ചിത്രം: നന്ദനം
  രചന: കൈതപ്രം
  സംഗീതം: രവീന്ദ്രന്‍
  പാടിയത്: കെ എസ് ചിത്ര
 
  കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
  ചേരുമോടക്കുഴലിന്റെയുള്ളില്‍
  വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
  പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
 
  കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
 
   ഞനെന്‍ മിഴിനാളമണയാതെരിച്ചും
  നീറും നെഞ്ചകം അകിലായ് പുകചും..(2)
  വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
  നിന്നെത്തേടി നടന്നു തളര്‍ന്നു ക്രിഷ്ണാ
  നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ
 
  കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
  ചേരുമോടക്കുഴലിന്റെയുള്ളില്‍
  വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
  പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
 
  കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
 
  നിന്റെ നന്ദന വൃന്ദാവനത്തില്‍
  പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍..(2)
  വരുംജന്മത്തിലെങ്കിലും ശൗരേയ്
  ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
  നിന്റെ കാല്‍ക്കല്‍ വീനടിയുവാന്‍ കഴിഞ്ഞുവെങ്കില്‍..
 
  കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
  ചേരുമോടക്കുഴലിന്റെയുള്ളില്‍
  വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
  പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
 
  കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ
 
  കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
  ചേരുമോടക്കുഴലിന്റെയുള്ളില്‍...