| പ്രണവ ശംഖൊലി -ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം |
|
|
|
| Written by ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം |
| Tuesday, 22 September 2009 09:46 |
|
ചിത്രം : ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം സംഗീതം : അലക്സ് പോള്‍ ഗായിക :ഷീല മണി പ്രണവ ശംഖൊലി കേട്ടുണര്‍ന്നൊരു പ്രകൃതിയേ ജനനീ ഹീര വാരിധി മാറിലുള്ളൊരു ലക്ഷ്മി നീയല്ലേ കീര്‍ത്തനങ്ങളിലൂടെ നാവില്‍ ...ആ ..... കീര്‍ത്തനങ്ങളിലൂടെ നാവില്‍ പാര്‍ത്തിടുന്നവളെ കൈതോഴുന്നെ കൈതോഴുന്നെ സ്നേഹ സാഗരമേ (പ്രണവ ശംഖൊലി ) അക്ഷരസ്വരസംഗമാങ്ങളിലാദ്യ ശ്രുതി നീയെ നാദവാഹിനിപോലെയെന്നില്‍ വാണിയും നീയെ മൂര്‍ത്തിമൂവരും എറ്റു പാടിയ കീര്‍ത്തിയും നീയല്ലേ കൈതോഴുന്നെ കൈതോഴുന്നെ സ്വര്‍ഗ്ഗ നന്ദിനിയെ (പ്രണവ ശംഖൊലി ) പാര്‍ത്ഥ സാരഥിയായ ദേവന് ദേവി നീയല്ലേ വില്വ ഗിരിയിലെ വിശ്വനാഥനു പാതിമെയ് നീയെ മണ്ണിലുള്ള ചരാചരങ്ങളില്‍ അമ്മയും നീയെ കൈതോഴുന്നെ കൈതോഴുന്നെ ഭാഗ്യഭഗവതിയേ (പ്രണവ ശംഖൊലി ) |




