| ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും -ഇൻഡ്യൻ റുപ്പീ |
|
|
|
| Written by മുല്ലനേഴി |
| Monday, 24 October 2011 12:37 |
|
ചിത്രം :ഇൻഡ്യൻ റുപ്പീ രചന : മുല്ലനേഴി സംഗീതം :ഷഹബാസ് അമൻ പാടിയത് :വിജയ് യേശുദാസ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ? പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ.... പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ? ഈ പുഴയും സന്ധ്യകളും... എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ പ്രേമഗഗന സീമയിൽ കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ആ സ്വപ്നവും പൊലിഞ്ഞുവോ? കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും.... |




