ആഭേരി
ആ: സഗമപമപനിസ:
അ: സ:നിധപമഗരിസ
സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം
ഇതൊരു ഔഡവസമ്പൂർണ്ണരാഗമാണു. ശുദ്ധധൈവതൻ അന്യസ്വരമായി വരുന്ന ഭാഷാംഗരാഗം.
കൃതികൾ
ത്യാഗരാജസ്വാമികളുടെ “നഗുമൊമു” മുത്തുസ്വാമിദീക്ഷിതരുടെ “വീണാഭേരിവേണു,കായാരോഹണേശ്വരം”, ശ്യാമശാസ്ത്രിയുടെ “നിന്നുവിനാ”
ചലച്ചിത്രഗാനങ്ങൾ
ഹൃദയസരസ്സിലേ
പത്തുവെളുപ്പിനു
ഹൃദയവനിയിലെ
മാനേ മലരമ്പൻ
പാതിരാപ്പുള്ളുണർന്നു
ആവണിപ്പൊന്നൂഞ്ഞാൽ
പ്രണയമണിത്തൂവൽ