| നിനക്കായ് തോഴീ |
|
|
|
| Written by East Coast Vijayan |
| Sunday, 01 February 2009 16:24 |
|
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം…(നിനക്കായ്…) അന്നെന്റെ ബാല്യവും കൌമാരവും നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…)
നിന്നെയുറക്കുവാന്‍ താരാട്ടുകട്ടിലാ- ണിന്നെന്നോമനേ എന്‍ ഹൃദയം (നിന്നെ…) ആ ഹൃദയത്തിന്റെ സ്പന്ദങ്ങള് ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ… നിന്നെവര്ണ്ണിച്ചു ഞാന്‍ ആദ്യമായ് പാടിയ താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…)
ഇനിയെന്റെ സ്വപ്നങ്ങള്‍ നിന്റെ വികാരമായ്< പുലരിയും പൂക്കളും ഏറ്റുപാടും…(ഇനിയെന്റെ..) ഇനിയെന്റെ വീണാതന്ത്രികളില് നിന്നെക്കുറിച്ചേ ശ്രുതിയുണരൂ…. ഇനിയെന്നോമലേ നിന്നോര്മ്മതന് സുഗന്ധത്തിലെന്നും ഞാനുറങ്ങൂ…(നിനക്കായ്…)
|




