ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ
ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
‍യുഗസാരധിതന്‍ ശംഖൊലിയാല്‍
ധര്‍മം വാഴ്ത്തിയ പ്രിയനാടേ
നിന്‍പാദം കണികാണ്മാനായ്
നിന്‍‌കാല്‍പൂമ്പൊടി അണിയാനായ്
ദിവ്യേ, സുരവരരക്ഷമരായ്
നില്‍‌പൂ നടയില്‍ യുഗയുഗമായ്
പുല്ലായെങ്കിലുമീമണ്ണില്‍
പുലരാന്‍ പുണ്യമുദിച്ചെങ്കില്‍
ജീവന്‍ സാര്‍ത്ഥകമായെന്നായ്‌
തപമവരനിശം ചെയ്തില്ലേ?
മമജന്മാന്തര സുകൃതത്താല്‍
മാതാവേ, നിന്‍ മടിയില്‍ ഞാന്‍
‍വന്നുപിറന്നു മാനവനായ്‌
വന്ദ്യേ, തവപദസേവകനായ്‌
വേണ്ടാ വേറൊരു മോക്ഷം മേ
വേണ്ടാ പരമൊരുസ്വര്‍ഗം മേ
മോക്ഷം നീയേ, സ്വര്‍ഗം നീ
അഭയേ അമലേ അമിതബലേ