ഒരു വരം നീ തരണമമ്മേ ഒരു വരം നീ തരണമേ
സംഭ്രമിച്ചൊരു പാര്‍ത്ഥനായ് ഗീതോപദേശം തരണമേ (ഒരു വരം)

നീ ജഗത്തിന്‍ ജന്മദായിനി വീരപ്രസവിനി ധന്യ നീ
നീയനാദി, നിന്റെ ഗീതികള്‍ പാടിടുന്നു ദേവകള്‍
എന്നധരവുമുരച്ചിടാം നിന്‍ കീര്‍ത്തനം യശഗാനമായ്  (സംഭ്രമിച്ചൊരു)

വിസ്മൃതി പാഴ്ക്കുണ്ടില്‍ നിന്നെന്‍ അന്ത:സത്തയുണര്‍ത്തണേ
പ്രളയമാകിലുമചഞ്ചലമാകും വീരപൗരുഷമേകണേ
ഉള്‍ത്തടത്തില്‍ പുണ്യപാവന വേദജ്ഞാനവുമേകണേ (സംഭ്രമിച്ചൊരു)

ഹിന്ദു ഹിന്ദു ഏകസോദരരെന്ന ഭാവമുണര്‍ത്തണേ
ദേശഭക്തി തന്‍ ചിരന്തന ഹൃദയജ്യോതി കൊളുത്തണേ
ഹിന്ദു ഞാനെന്നോതിടാന്‍ അഭിമാനമെന്നിനുണര്‍ത്തണേ (സംഭ്രമിച്ചൊരു)

നിന്‍ പുരാതനവൈഭവത്തിന്‍ ചിത്രമെന്‍ മനക്കോവിലില്‍
നിന്‍ സമുജ്ജ്വല ഭാവി വൈഭവ പൊന്‍ കിനാവെന്‍ കണകളില്‍
ലക്ഷ്യപൂര്‍ത്തിയിലെത്തിടും രഘുരാമബാണമതാക്കണേ (സംഭ്രമിച്ചൊരു)