|
Written by Sangh
|
|
Tuesday, 14 April 2009 14:05 |
|
രക്ഷാ ബന്ധന മഹോത്സവം രക്ഷാ ബന്ധന മഹോത്സവം സൌഹ്രൃദ ഭാരത ദിനോത്സവം (രക്ഷാ ബന്ധന മഹോത്സവം )
ഭാരത സംസ്ക്രൃതിയീപൊന്‍നൂലില്‍ ഓരോയിഴയും പാടീടുന്നു ത്യാഗശക്തിയും ദേശഭക്തിയും ഐക്യമാര്‍ഗവും നല്‍കും നാള്‍ (രക്ഷാ ബന്ധന മഹോത്സവം )
ധീരന്‍മാറാം ദേശഭക്തര്‍ തന്‍ ചോരകൊടുത്തിതു പാവനമാക്കി ജനനീ സോദരിമാരുടെ പേരില്‍ പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍ (രക്ഷാ ബന്ധന മഹോത്സവം )
രാജസ്ഥാനിലെ ഓരോ മണലും ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു സോദരിമാരുടെ മാനം കാക്കാന്‍ ജീവന്‍ ത്യജിച്ചോരക്കഥകള്‍ (രക്ഷാ ബന്ധന മഹോത്സവം )
ഖണ്ഡിതമാകിയ ഭാരതഭുവിനെ വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍ കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍ പോര്‍ക്കളമണയും ജയോത്സവം (രക്ഷാ ബന്ധന മഹോത്സവം )
|