| സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും |
|
|
|
| Written by Sangh |
| Sunday, 17 May 2009 17:18 |
|
നിത്യ തപസ്വികളല്ലോ നാം മര്‍ത്യകുലത്തിന്നമ്രൃതം പകരും മംഗള തേജസ്സല്ലോ നാം .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും ) ഏതോ ദുര്‍ദ്ദിന ഭീതിയിലുഴലാന്‍ ദൈവം നമ്മെ വിധിച്ചില്ലാ ചേതന തന്‍ നിജരൂപം നാമെന്നല്ലോ വരബലമേകിയവന്‍ .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും ) മണ്ണുരുവായവരല്ലാ വെറുതെ മണ്ണായ് തീരേണ്ടവരല്ലാ വിണ്ണിന്‍ നന്മകളുടല്‍പൂന്റുള്ളവര്‍ പൂണ്ടുള്ളവര്‍ ഈശ്വര ശക്തി സ്വരൂപങ്ങള്‍ .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും ) പോര്‍ വിട്ടോടിയതല്ലാ നമ്മുടെ വീരപുരാതന ചരിതങ്ങള്‍ തേര് തെളിച്ചടരാടീ നമ്മള്‍ ദേവര്‍ക്കായും യുദ്ധങ്ങള്‍ .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും ) കാലം കലിതുള്ളിപ്പെരുവെള്ളം പോലെ കയര്‍ത്തെത്തീടുംപോള്‍ തെല്ലും പതറാതതിനെ തടയാന്‍ ചിറയായ് തീര്‍ന്നവരല്ലോ നാം .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും ) പരീക്ഷണത്തിന്‍ യുഗാന്തരങ്ങളില്‍ അഗ്നിസ്ഫുടമാര്‍ന്നുള്ളവര്‍ നാം നിതാന്ത വൈഭവഭാവി രചിക്കും മഹാതപസ്വികളല്ലോ നാം .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും ) |




