ചിത്രം: ചട്ടമ്പിനാട്

വരികൾ: മുരുകൻ കാട്ടാക്കട

സംഗീതം:അലക്സ് പോൾ

ഒരു കഥ പറയാമൊരു കഥ പറയാം നിലയില്ലാക്കഥ നാട്ടുകഥ

നേരറിവിൻ കഥ നെറികേടിൻ കഥ നേരായുള്ളൊരു നാട്ടുകഥ

നേരറിവിൻ കഥ നെറികേടിൻ കഥ അക്കഥ ഇക്കഥ നാട്ടുകഥ

മാവേലിത്തറപോലൊരു നാട്ടിൽ ചെമ്പട്ടിൻ നാട്ടിടനാട്ടിൽ

ഒരുനാൾ വീശിയടിച്ചൊരുകാറ്റിൽ വീണുമുളച്ചൊരു വിഷവിത്ത്

ചട്ടം മാ‍റ്റി ചിട്ടകൾ മാറ്റി നാടൊരു ചട്ടമ്പിക്കളമായ്… നാടൊരു ചട്ടമ്പിക്കളമായ്…

ഒരു കഥ പറയാമൊരു കഥ പറയാം നിലയില്ലാക്കഥ നാട്ടുകഥ

നേരറിവിൻ കഥ നെറികേടിൻ കഥ നേരായുള്ളൊരു നാട്ടുകഥ

നേരറിവിൻ കഥ നെറികേടിൻ കഥ അക്കഥ ഇക്കഥ നാട്ടുകഥ

അങ്ങേക്കൊമ്പിലിരുന്നു ചിലക്കും ചങ്ങാലിക്കിളി ചോദിച്ചു

ആ വിത്തേതാണാവിഷവിത്തേതാണങ്ങേക്കൊമ്പിലെ തത്തമ്മേ

ആ വിഷവിത്തതു നമ്മുടെ ഉള്ളിലെ കാടതിൽ വീണു മുളക്കുന്നു

ആ കാടങ്ങു കരിച്ചുകളഞ്ഞാൽ സ്നേഹം പൊലിയോ പൊലിപൊലിയോ

സ്നേഹം പൊലിയോ പൊലിപൊലിയോ…പൊലിയോ പൊലി……