ചിത്രം : ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കുടുംബം
സംഗീതം : അലക്സ്‌ പോള്‍
ഗായകന്‍: വിധു പ്രതാപ്‌

വിട ചൊല്ലി പിരിയുവാന്‍ വയ്യെങ്കിലും
വിലപിച്ചു തീരുവാനല്ലെങ്കിലും
വിധിയെന്ന വേടന്റെ വിഷമുള്ള ശരമേറ്റു
 വിഘടിച്ചു പോകുന്നു നമ്മള്‍
അറിയാതെ അറിയാതെ...(വിട ചൊല്ലി പിരിയുവാന്‍)

ചിരിയുടെ തിരിയെഴും മനസ്സില്‍ കൊളുത്തി
കാണുന്നു കണി നമ്മള്‍ കണ്ണില്‍
നിറമാകെ ഒന്നായിന്നെഴുതുന്നു മണ്ണില്‍
ചില നേരം മിഴിയില്‍ മഴനീര് വെറുതെ
കുതിരും കലരും എഴുതിയതാകെ
അറിയാതെ അറിയാതെ...(വിട ചൊല്ലി പിരിയുവാന്‍)

പകലൊളി പടിചാരും ഇരുളില്‍ അരങ്ങില്‍
ദീപങ്ങള്‍ അണിയുന്നു നമ്മള്‍
ശുഭരാത്രി നേരുന്നു പതിവായി നമ്മള്‍
ചിറകേറും മുകിലോ കരിപോലെ വെറുതെ
പുരളും പടരും കനവിനു മേലെ .(വിട ചൊല്ലി പിരിയുവാന്‍)