ചിത്രം: ആയിരത്തിൽ ഒരുവൻ

സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, എം.ജി ശ്രീകുമാർ

 

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനി
ഒരുമുളം തത്തപാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ പകലന്തി മാഞ്ഞില്ലേ

തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം
നീയതിൻ പ്രേമമാം തേനരുവി
ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം
ഞാനീ വീണയിൽ പേരെഴുതി
കാറ്റുപോലും കുറുനിരതഴുകുമ്പോൾ
കാത്തുനിൽക്കും മഴമുകിൽ പൊഴിയുമ്പോൾ
ആരും തോഴി കാണല്ലേ

മറക്കാത്ത മൗനം മനസ്സിന്റെ ഗാനം
നീയതിൻ പല്ലവി പാൽക്കുരുവീ
വലക്കണ്ണിലാരും തളയ്ക്കാത്ത മോഹം
വാനിലും തേനിലും വാർന്നൊഴുകീ
മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ
മാരനേതോ വഴികളിലലയുമ്പോൾ
രാവിൽ നീയും തേനല്ലേ