ചിത്രം : യുദ്ധകാണ്ഡം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : കെ രാഘവന്‍

പാടിയത് : യേശുദാസ്

 

ശ്യാമസുന്ദര പുഷ്പമേ..
ശ്യാമസുന്ദര പുഷ്പമേ എന്റെ
പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ
ഗാനമെന്നില്‍ മരിക്കുമോ

വേറെയേതോ വിപഞ്ചിയില്‍ പടര്‍-
ന്നേറുവാനതിനാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത്
വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക
വേണു നാദമായ് മാറുമോ..

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു
കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ്
വരൂ വേഗമീ തീ കെടുത്താന്‍....