Film : പുലിമുരുകൻ

Music: ഗോപി സുന്ദർ

Lyrics: റഫീക്ക് അഹമ്മദ്

 

കാടണിയും കാൽചിലമ്പേ കാനനമൈനേ

കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...

കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ

കളിയിലൊളിച്ചേ ഞാനീ കാടാകേ....

 

 

കാടണിയും കാൽചിലമ്പേ കാനനമൈനേ

കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...

 

മാനം മുട്ടും മാമരക്കാടും ആരും കാണാ താഴ്വരത്തോടും

കുന്നിമണിയെന്നതു പോലെ ഞാനമ്മാനമാടിടാം പെണ്ണേ...

കുന്നിറങ്ങും ചെമ്മുകിൽ ചോപ്പും അന്തിക്കെത്തും മഞ്ഞും തണുപ്പും

ഓമനകൾ കുടിലിലിവിടെ കിളിയേ...

കാന്താരിച്ചുവപ്പല്ലേ.... കാട്ടാറിൻ ചിരിയല്ലേ...

മുന്നിലെത്തി പങ്ങിപ്പതുങ്ങുമ്പോൾ പൊന്മാനാവണു നീ...

തിരകിയലഞ്ഞേ ഞാൻ നിൻ ചിരിയിലലിഞ്ഞേ...

ഉടലിതുണർന്നേ പീലിക്കാവായീ...

 

 

കാടണിയും കാൽചിലമ്പേ കാനനമൈനേ

കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...

 

ഏയ്... കാറണിയും ആടിക്കറുപ്പിൽ... ആടുകേറാ മാമലമേട്ടിൽ...

തേനെടുത്ത് കരളിന്നിലയിൽ തന്നതല്ലേ നീയെൻ പൊന്നേ...

മാരിയമ്മൻ കോവിലിലിന്നേ... വേലക്കാലം വന്നു കഴിഞ്ഞേ...

ചാന്തും പൊട്ടും വളയും വേണ്ടേടീ കിളിയേ... 

തെമ്മാടിപ്പുലി പോലെ... എങ്ങോട്ടമ്മായണു കാറ്റേ...

മുന്നിലെത്തും ചിങ്കാരിപ്പെണ്ണിനെ കണ്ടാൽ മിണ്ടല്ലേ...

മനസ്സു നിറഞ്ഞേ... പുഴയില് അലകളുലഞ്ഞേ...

മഴയിലലിഞ്ഞേ... നീ രാവാകേ...

 

കാടണിയും കാൽചിലമ്പേ കാനനമൈനേ

കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...

കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ

കളിയിലൊളിച്ചേ ഞാനീ കാടാകേ....