ആല്‍ബം : മധുമഴ
ഗായിക : ജാനകി ദേവി

 

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു വീണ രാഗം കടലിനക്കരെ
ഓര്‍മ്മകളെ നിന്നെയോര്‍ത്തു കരയുന്നു ഞാന്‍
നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു  ഞാന്‍  (കഴിഞ്ഞു പോയ കാലം)

ദേവദാരു പൂത്തകാലം നീ മറന്നുവോ
അന്ന് ദേവതമാര്‍ ചൂടിതന്ന പൂ മറന്നുവോ
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്ക് നഷ്ടസ്വര്‍ഗമോ  (കഴിഞ്ഞു പോയ കാലം)

മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ
അന്ന് തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ
കരലിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ (കഴിഞ്ഞു പോയ കാലം)