ആല്‍ബം: ഇനിയെന്നും

പാടിയത്‌: മധുബാലകൃഷ്ണന്‍
വര്‍ഷം:2004

 

അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍...

എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാദിവസം
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം

ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും വിലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍...