Music: ജസ്റ്റിൻ വർഗീസ്

Lyricist: സുഹൈൽ കോയ ജെ'മൈമ

Singer: ശരത് ചേട്ടന്‍പടി മീര ജോണി ജെ'മൈമ

Film/album: സൂപ്പർ ശരണ്യ

 

ഒരു വണ്ട് തിന്ന പൂവൊരുത്തി
തണ്ടൊടിഞ്ഞ ചെമ്പരത്തി
മണ്ടരിയ്ക്ക് മണ്ട പോയ തെങ്ങൊരുത്തി

നീ തോറ്റടിഞ്ഞ ഝാന്‍സി റാണി
പാട്ടൊഴിഞ്ഞാകാശവാണി
തോട്ടുവക്കത്താടിനിക്കണ കാറ്റാടി

മടി നീ അടിമുടി ആ ആ ആ ആ
ഇടിഞ്ഞ കൊടുമുടി ആ ആ ആ ആ
പൊടിഞ്ഞ മെതിയടി ആ ആ ആ ആ

നനഞ്ഞ കതിന നീ ആ ആ ആ ആ
കുഴഞ്ഞ കുതിര നീ ആ ആ ആ ആ
പൊളിഞ്ഞൊരതിരു നീ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ

അശുഭ മംഗളകാരി

 

പൊളി പറയണു ഫയറിത് പുകയിത്
കലപില തല പൊളിയണ കളവിത്
ചിരി കളയണ നുണയിത് പണിയിത്
ആ ആ ആ ആ ആ ആ ആ ആ

പഴിയിത് പാഴിത് പല പുളുവിത്
പണമൊഴിയണ കിഴിയിത് പഴയത്
തൊലിയുരിയണ കൊടുതലവരയിത്
ആ ആ ആ ആ ആ ആ ആ ആ

പൊത്തിലെ ചെറു തത്തപോലെ
കൊച്ചിലേ നീ ചത്തപോലെ

നീ കാട്ടു വാനമ്പാടി
നീ തോറ്റ് തുന്നംപാടി
നീ ആട്ടുകല്ലില്‍ ചോട്ടിലൊട്ടണ പൂചാടി

നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ
വേദന സംഹാരീ

അശുഭ മംഗളകാരി

ഒരു വണ്ട് തിന്ന പൂവൊരുത്തി
തണ്ടൊടിഞ്ഞ ചെമ്പരത്തി
മണ്ടരിയ്ക്ക് മണ്ട പോയ തെങ്ങൊരുത്തി

നീ തോറ്റടിഞ്ഞ ഝാന്‍സി റാണി
പാട്ടൊഴിഞ്ഞാകാശവാണി
തോട്ടുവക്കത്താടിനിക്കണ കാറ്റാടി

മടി നീ അടിമുടി ആ ആ ആ ആ
ഇടിഞ്ഞ കൊടുമുടി ആ ആ ആ ആ
പൊടിഞ്ഞ മെതിയടി ആ ആ ആ ആ

നനഞ്ഞ കതിന നീ ആ ആ ആ ആ
കുഴഞ്ഞ കുതിര നീ ആ ആ ആ ആ
പൊളിഞ്ഞൊരതിരു നീ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ

അശുഭ മംഗളകാരി