ചന്ദനമല്ലോ മണ്ണീനാട്ടില്‍ ഗ്രാമങ്ങള്‍ മുനിവാടങ്ങള്‍
ബാലികമാര്‍ ശ്രീദേവീരൂപം ബാലകരോരോ രാമന്മാര്‍ ...(ബാലകരോരോ രാമന്മാര്‍ )

ഗാത്രം ക്ഷേത്രം പോലെ പവിത്രം പരോപകാരികള്‍ മനുജന്മാര്‍
എങ്ങോ സിംഹം വെറും കളിക്കോപ്പെങ്ങോ പശു പ്രിയഗോമാതാ
 എങ്ങോ പുലരികള്‍ ശംഖൊലിമുഖരിതമെങ്ങോ കൃഷ്ണ സ്തുതി കേള്‍പ്പൂ    (ബാലികമാര്‍ ശ്രീദേവീരൂപം)

കര്‍മത്താല്‍ നാം ഭാവി രചിപ്പൂ മംഗളമയമാം കര്‍മത്താല്‍
ത്യാഗതപസ്സിന്‍ ഗാഥകളല്ലോ പാടി നമ്മുടെ കവിവര്യര്‍
ജ്ഞാനസരിത്തൊഴുകുന്നു നിര്‍മല ഗംഗാവാരി കണക്കവിരാമം      (ബാലികമാര്‍ ശ്രീദേവീരൂപം)

ഇതിന്റെ സൈനിക സമര ഭൂമിയില്‍ പതിവായ്‌ ഗീത മുഴങ്ങുന്നു
വയലേലകളില്‍ ഉഴുചാലുകളില്‍ പതിവായ്‌ സീത കളിക്കുന്നു
ഇവിടെ പരമം ജീവിതലക്ഷ്യം പരമേശ്വര പരിനിര്‍വാണം        (ബാലികമാര്‍ ശ്രീദേവീരൂപം)