നിന്നെ കുറിച്ചാര് പാടും -ദേവി

നിന്നെ തിരഞ്ഞാര് കേഴും

സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ ...

വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍

നിന്‍ നെഞ്ചിനുറവാര് തേടും....

 

അരികെ  വെണ്‍ തിങ്കളിൽ

തേനുണ്ണുവോരുണ്ട്

 വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട് 

നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടി 

നിലവറ നിറക്കുന്നവൈശ്രവണനുണ്ട് 

 

ഭക്തന്റെ വീര്പ്പും വിയര്പ്പും 

പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട്

 

ചെറ്റുംമറക്കാത്ത നാണത്തിനാൾ

 ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട് 

ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി

 

കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട് 

 

ഇവിടെയീച്ചുടലയെ വിഭൂതിയാക്കി 

ഇവിടെയീച്ചുടലയെ വിഭൂതിയാക്കി

തിലകമിരുനെരവും ചാരത്തി 

നാമം ജപിക്കുന്ന നാഭിയിൽനാദം 

വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട്

ഭാരതീയരുണ്ട്...

എങ്കിലും

നിന്നെ കുറിച്ചാര് പാടും ദേവി

നിന്നെ തിരഞ്ഞാര് കേഴും 

നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം 

തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ , 

ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ 

മണ്‍ ഞരമ്പുകളിൽ ജീവിത

ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ..

ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും

ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ 

ഹിമപുഷ്പ കങ്ങണവും ഊരി 

തപസിന്റെ ഗിരി ഗുഹയിലെങ്ങോ 

നിഗൂടതയിലെന്ഗോ നീ പതിതപാവനി

മറഞ്ഞതാണോ ഹോമ

നീലജട നിന്നെയുമോളിച്ചതാമോ 

 

ഗംഗേ... തപ ശാന്തി തീർത്ത സംഗെ ..

എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽമൃദുലയാണ-

തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ 

ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ 

വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ 

ചമതയിലോരംബിളി പൊന്കല വിടര്തുവാൻ 

ഇവിടെ തപസ്സിനിന്നര്ക് നേരം ..

ഇവിടെ തപസ്സിനിന്നര്ക് നേരം.....

 

ഇരുളും വെളിച്ചവും സമ രേഖയാണെന്നും

 അല്ലെന്നുമോതിയും തന്നെയും മേധകൾ 

ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ

 ജീവന തുരുംബിച്ചടര്ന്നു വീഴ്കെ 

ആ ഗാനാമൃതതിന്നുനാവുനീട്ടി 

കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ 

ഇവിടെ തപസ്സിനിന്നാർക്കുൻ നേരം 

 

ചെറുമിഴിപൂവിന്റെ ഇതള്  തുറക്കാൻ 

പെറ്റു നോവാൾപിടകുന്ന കുമ്പതൻ-

ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന 

വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ 

ഇവിടെ തപസ്സിനിന്നര്ക് നേരം

 

ഒരുതുള്ളി ഒരുതുള്ളി 

എന്നുകേണാകാശമരുഭുമി 

താണ്ടുന്നകാറ്റിന്റെ ഒട്ടകം

 തിന്നാൻതരിംബുമില്ലെങ്കിലും 

കരയനെടുതൊരു സ്വര ബാഷ്പ്പവും 

 ക്രൂര നഖമാര്ന്നോരീ കഴുകാനും 

ഇവിടെ തപസ്സിനിന്നാർക്കുൻ നേരം 

 

നീലിമക്കപ്പുറതാതുരഹതിക്ക് ശിവതേജസ്സു 

പോറ്റിയൊരു നിന്റെതീരങ്ങളിൽ...

ആണവ ചിതയിലാത്മാവിൻ ജഡം വച്ച് 

വായ്കരിയിടാതലച്ചോറുകൾ വച്ച് 

കട്ട തലക്കലീ മണ്‍ കുടമുടച്ചു ചുവടു വക്കേ

ഇവിടെ തപസ്സിനിന്നാർക്കുൻ നേരം 

 

സത്യതിനോതൊരു തപമില്ല പോല്ൽ,

ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ...

തലമറ്റുതുണയറ്റു,താവഴി കൂററ്റ്

 തടപൊട്ടിയൊഴുകുന്നു മാനുശ്യതം 

പിന്നെ ഹിമശൈലമേത് ശിവജടയെത് ?

 ത്യാഗമെഹിതമെന്നറിയുന്ന ഋഷിഹൃദയമേത്‌...

ഏതോ പുരാവൃതതമധുരം കനകുന്ന

 വര്ത്തമാനത്തിന്റെ നാക്കിലയിൽനിന്ന്

ഞാനൊരുവറ്റുതപ്പിപെറുക്കി മിഴിനീര് തൊട്ട് 

പിതൃതര്പ്പണതിനോരുങ്ങവേ 

ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് ...

വിഷ ഗര്ഭാതിലുരുവാര്ന്ന ബാലനോ കഠിന ശിലയിൽ 

തപം ചെയ്ത ഋഷി വര്യനൊ

 ഭ്രമണ ചക്രത്തിൽ നിന്നൂര്ന്നു വീണ ഭൂഗോളമോ ...

 

എവിടെ തപം ചെയ്യുമിവിടെ

ഒരു സൂചിക്ക് പഴുതറ്റൂതിപറമ്പിൽ സ്ലാഘ്മലി ചുവടെങ്കിലും 

തേടിയലയുന്ന വര്കെന്നും അലയാൻ വിധി 

മിഴികലുഴിയാൻ വിധി വിധിയിലുരയുന്നോരീ 

മൌനമ്രിതി ശിലാഖന്ന്ടത്തിൽ കുതികാൽ ചവിട്ടി 

ഞാനഴകിന്റെ ആഴതിലെങ്ങൊ 

 കമണ്ടലുവിലെന്ഗോ നിറയുന്ന ഗംഗ ,

 

വിശ്വം വഷകാരമാക്കി എന്പ്രാണൻ 

എന്സഹസ്രാരവിന്ദുവില് ഉണർത്താവേ

ബ്രഹ്മഗിരി ശിഖരതിലെന്ഗോ 

രുദ്രതംബുരുഉണര്ത്തുന്നമന്ത്രം 

വന്മദ ശരീര മെരിയുന്ന ചാമ്പലിൽരൗദ്ര

താണ്ടവം ഉനര്ന്നാടുമഗ്നിമേഘം 

ശൈവശക്തികളിയടുന്ന 

വൈകുണ്ടത്തിൽശേഷന്റെ 

 തല്പതിലൊരു വിഷ്ണു ഭാഗം 

 

ഹരി പാദ നഘരം എന ഹൃദയതിലാഴുമോ...

ഹര ജൂഡമാം ബോധം തുരക്കുമോ 

ജീവന്റെ നിശ്ചല കമണ്ടലു തുളുംബുമോ

 

നീ ഉണര്ന്നോഴുകുമോ ഗംഗേ ....

നീ ഉണര്ന്നോഴുകുമോ ഗംഗേ ........