ഗുണമണിയായ റസൂലുല്ല

തണി പകരും ഗുരു നൂറുല്ലാ

ഇഹപരനബിയാം ഹബീബുല്ലാ

ഇറയോന്റെ കനിയേ സ്വല്ലല്ലാ

 

പതിമക്കത്തുദിച്ചുള്ള മലരല്ലേ

പരിശുദ്ധ കതിരൊളി ബദ്‌റല്ലേ

പരിമള സുരഭില കാവല്ലേ..

പെരിയോന്റെ ഖുദ്‌സിലെ മയിലല്ലേ 

 

മര്‍ഹബാ യാ നൂറ ഐനീ

മര്‍ഹബാ യാ ജദ്ദല്‍ ഹുസൈനി

മര്‍ഹബ മര്‍ഹബ നൂറു മുഹമ്മദ്

മര്‍ഹബ മര്‍ഹബ മര്‍ഹബാ

                                      ഗുണമണിയായ 

 

മഹ്‌ശറയില്‍ തണിയായോരേ

മുറുവ്വത്ത് പെരുത്ത നബിയോരേ

ഫളീലത്തും ഫസ്വാഹത്തും മികച്ചോരേ

ശഫാ‌അത്ത് കനിയും റസൂലോരേ (മര്‍ഹബ)

 

ഗുണമണിയായ റസൂലുല്ല

തണി പകരും ഗുരു നൂറുല്ലാ

ഇഹപരഗുരുവാം ഹബീബുല്ലാ

ഇറയോന്റെ കനിയേ സ്വല്ലല്ലാ