കരയാനും പറയാനും മനം തുറന്നിരക്കാനും

നീയല്ലാതാരുമില്ല കോനേ - എന്‍റെ

കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം

ചൊരിയേണമെന്‍റെ  തമ്പുരാനേ

 

നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേ

നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ

നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ

നി‌അ‌മത്തും റ‌ഹ്‌മത്തും നിറക്കെന്‍റെ പരനേ

പരമദയാപരനായൊരു സുബ്‌ഹാനേ - എന്‍ ഖല്‍ബിനുള്ളില്‍

പടരും വേദന്‍ തീര്‍ക്ക് നീ റഹ്‌മാനേ

അല്ലാഹുവല്ലാ-താരുമില്ല രക്ഷയെനിക്ക്

ആദിയോനെ ഇന്നെനിക്ക്

(കരയാനും…)

ആകാശം ഭൂമിയെല്ലാം പടച്ചു നീ ഭരിച്ച്

അളവറ്റോരത്ഭുതങ്ങള്‍ അവയില്‍ നീ നിറച്ച്

എല്ലാം നിന്‍ ഖുദ്‌റത്തിന്‍ കരങ്ങളാല്‍ ചലിച്ച്

ഖല്ലാഖിന്‍ ഖദ്‌റോര്‍ത്തിട്ടെന്റെ മനം തുടിച്ച്

 

എത്തിറയെത്തിറ അനന്തഗോളങ്ങള്‍ - ഈ ദുനിയാവില്‍

കണ്ണിനുകാണാനായിരം തന്ത്രങ്ങള്‍ - എല്ലാം അമൈത്ത്

പരിപാലിക്കും പെരിയവനല്ലാ

ആലിമുല്‍ ഗൈബായവനല്ലാ

 

(കരയാനും…)

ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയും

ഓര്‍ക്കുമ്പോള്‍ മനതാരില്‍ ഭയം വന്ന് നിറയും

മഹ്‌ശറ സഭയില്‍ ഞാന്‍ ഒരിക്കല്‍ ചെന്നണയും

മന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം തന്ന് കനിയൂ

 

ഇല്‍മിന്‍ വെള്ളി വെളിച്ചം കാണിക്ക്

ഇടറാതെ ഖല്‍ബില്‍

ഈമാനൂട്ടി എന്നെ നടത്തിക്ക്- റഹ്‌മാനെ

നീയാണെല്ലാറ്റിലും രക്ഷാ

എന്തിനാണീ അഗ്നിപരീക്ഷാ

(കരയാനും…)