പണ്ടു പരമേശന്‍‌ കാന്തയുമായ്

ഒന്നിച്ചു കൈലാസേ വാഴും കാലം

കുംഭീന്ദ്രനായിതു ശങ്കരന്‍ താന്‍

പാര്‍‌വ്വതീ ദേവി പിടിയുമായി

ഘോരമാം കാനനേ സഞ്ചരിച്ചു

ദേവിക്കങ്ങക്കാലം ഗര്‍ഭമുണ്ടായ്

അര്‍ഭകനേയും പ്രസവിച്ചപ്പോള്‍

കൊമ്പുമൊരുണ്ണിക്കുടവയറും

തൃക്കൈകള്‍ നാലുണ്ട്, തുമ്പിക്കയ്യും

ഉണ്ണിഗണപതിയെന്നു നാമം

വൈകാതെ പിന്നെ വിളിച്ചു താതന്‍

അപ്പവും നല്ല കരിമ്പിന്‍ നീരും

അപ്പോളിടിച്ചവല്‍ ശര്‍ക്കരയും

നിത്യവും അച്ഛന്‍ കൊടുത്തിരുന്നു

ഇവയെല്ലാം ഞാനും തരുന്നതുണ്ട്

എന്റെ ഗണപതി തമ്പുരാനേ

ഞാനിതാ നിന്‍‌പാദം കുമ്പിടുന്നേന്‍