എന്റെ മകന്‍ കൃഷ്ണനുണ്ണി

കൃഷ്ണനാട്ടത്തിനു പോകേണം

കൃഷ്ണനാട്ടത്തിനു പോയാ പോരാ

കൃഷ്ണന്‍ തന്നെ കെട്ടേണം

 

കൃഷ്ണന്‍ തന്നെ കെട്ട്യാല്‍ പോരാ

കാളിയ മര്‍ദ്ദനമാടേണം

കാളിയ മര്‍ദ്ദനമാട്യാല്‍ പോരാ

പള്ളിശ്ശംഖു വിളിക്കേണം

 

പള്ളിശ്ശംഖു വിളിച്ചാല്‍ പോരാ

ആലിന്‍ മുകളില്‍ കേറേണം

ആലിന്‍ മുകളില്‍ കേറ്യാല്‍ പോരാ

മേല്‍‌പ്പൊട്ടൊന്നു കുതിക്കേണം

 

മേല്പ്പോട്ടൊന്നു കുതിച്ചാല്‍ പോരാ

കീഴ്പൊട്ടൊന്നു മറിയേണം

കീഴ്പോട്ടൊന്നു മറിഞ്ഞാല്‍ പോരാ

ദേവകളൊക്കെ കാണേണം

ദേവകളൊക്കെ കണ്ടാല്‍ പോരാ

കൈയും കൊട്ടിച്ചിരിക്കേണം