പൂജ്യ ജനനി പൂജ ചെയ്യാന്‍ വെമ്പുമര്‍ച്ചനാ ദ്രവ്യമീ ഞാന്‍
മിന്നുമുജ്വലപൊന്‍ കിരീടം തന്നില്‍ മുത്തായ്‌ തീര്‍ന്നിടേണ്ട
ദിവ്യമാത്തിരുനെറ്റിയില്‍ പൊന്‍ തിലകമായിത്തീര്‍ന്നിടേണ്ട
ഒരുവരും കാണാതെ കാറ്റിന്‍ കുളിര്‍മയായ്‌ ഞാന്‍ വീശിടാവൂ

ദേവി തന്‍ ശ്രീകോവിലില്‍ മണിമകുടമായി തീര്‍ന്നിടേണ്ട
നിത്യപൂജാ വേളയിങ്കല്‍ വാദ്യദ്വാനിയായ്‌ തീര്‍ന്നിടാവൂ
ഭാരമഖിലം പേറിടും ആധാരശിലയായ്    തീര്‍ന്നിടാവൂ (പൂജ്യ ജനനി)

ദേവി തന്‍ ഗള നാളമണിയും പുഷ്പമാലികയായിടേണ്ട
കോവിലില്‍ പൊന്നൊളി പരത്തും ദീപമാലികയായിടേണ്ട
തൃക്കഴല്‍ത്താരടിയില്‍ വെറുമൊരു ധൂളിയായ്‌ ഞാന്‍ തീര്‍ന്നിടാവൂ   (പൂജ്യ ജനനി)

ആര്‍ത്തിരമ്പും ഭക്ത തതി തന്‍  കീര്‍ത്തനങ്ങള്‍ മുഴങ്ങിടട്ടെ
അനര്‍ഘമാം കാഴ്ചകള്‍ നിരത്തി അവര്‍ കൃതാര്‍ത്ഥത പൂണ്ടിടട്ടെ
ഇരവിലെങ്ങാന്‍ വന്നു ഞാന്‍ തൃക്കഴലില്‍ നിര്‍വൃതി പൂണ്ടിടാവൂ     (പൂജ്യ ജനനി)

    


Get Malayalam lyrics on you mobile. Download our free app