സത്യയുഗപ്പൊന്‍പുലരി വിടര്‍ത്തും
നിത്യ തപസ്വികളല്ലോ നാം  
മര്‍ത്യകുലത്തിന്നമ്രൃതം പകരും
മംഗള തേജസ്സല്ലോ നാം .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

ഏതോ ദുര്‍ദ്ദിന ഭീതിയിലുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ലാ
ചേതന തന്‍ നിജരൂപം
നാമെന്നല്ലോ വരബലമേകിയവന്‍ .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

മണ്ണുരുവായവരല്ലാ വെറുതെ  
മണ്ണായ്‌ തീരേണ്ടവരല്ലാ
വിണ്ണിന്‍ നന്മകളുടല്‍പൂന്റുള്ളവര്‍ പൂണ്ടുള്ളവര്‍
ഈശ്വര ശക്തി സ്വരൂപങ്ങള്‍  .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

പോര്‍ വിട്ടോടിയതല്ലാ നമ്മുടെ
വീരപുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടീ നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍     .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

കാലം കലിതുള്ളിപ്പെരുവെള്ളം
പോലെ കയര്‍ത്തെത്തീടുംപോള്‍
തെല്ലും പതറാതതിനെ തടയാന്‍  
ചിറയായ് തീര്‍ന്നവരല്ലോ നാം  .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )

പരീക്ഷണത്തിന്‍ യുഗാന്തരങ്ങളില്‍
അഗ്നിസ്ഫുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവഭാവി രചിക്കും
മഹാതപസ്വികളല്ലോ നാം     .................................(മര്‍ത്യകുലത്തിന്നമ്രൃതം പകരും )
 

 


Get Malayalam lyrics on you mobile. Download our free app