ചിത്രം : എൽ‌സമ്മ എന്ന ആൺകുട്ടി

സംഗീതം‌: രാജാമണി

വരികൾ‌: റഫീക്ക് അഹമ്മദ്

പാടിയത്: അച്ചു

ഇതിലേ.. തോഴീ, നിന്‍ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു
തോഴീ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയില്‍ ഞാന്‍ ഇന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...

പാല്‍ക്കുടമേന്തി മുകിലുകള്‍ മീതേ
മലകള്‍ തന്‍ പടികേറും നേരം
തീരാ ദാഹവുമായി താഴ്‌വര താഴേ
കുളിരിനു കൈനീട്ടും നേരം
നറുമൊഴികള്‍ ചെവികളിലോതി പൊടിമഴതന്‍ കുസൃതികളാടി
തിരുനാള്‍വരവറിയാറായി പ്രിയമൌനമിതലിയാറായി (ഇതിലേ..)

മുറിവുകളില്‍ പാഴ്തരുവിനു പോലും
പ്രണയമാം നീര്‍ത്തുള്ളിയൂറി
ഈയോര്‍മ്മകള്‍ പോലെ മരതക വള്ളികള്‍
നീളുകയായ് പടര്‍ന്നേറാന്‍
മെഴുതിരിതന്‍ പിടയും നാളം നിറമിഴിതന്‍ കതിരായ് വിരിയും
തുടുനെറ്റിയില്‍ കുറിയടയാളം പ്രണയാക്ഷരമായ് വിളങ്ങും (ഇതിലേ)


Get Malayalam lyrics on you mobile. Download our free app