ചിത്രം: ആഗതൻ [2010] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: വിജയ് യേശുദാസ് & ശ്വേത

 

 

ഓരോ കനവും വിടരുന്നോ
ഒരു കോടി വർണ്ണമുണരുന്നോ
ഓരോ നിനവും പുണരുന്നോ
ഒരു കോടി രാഗമുയരുന്നോ
സുഗന്ധങ്ങൾ നിറയുന്നോ
പനിമഴ മൻണിൽ പൊഴിയുന്നോ
പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ
( ഓരോ കനവും,.....)


ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാൻ അലിയുന്നോ
പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ
ചന്ദ്രിക പൊഴിയും ചന്ദനനന്ദിയിൽ
അടിമുടി നനയും അഴകുകളാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ
( ഓരോ കനവും,.....)

ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ
മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ
നീയൊരു തരുവായ് ഞാനതിൽ പടരും
മലർവല്ലരി തൻ മാനസമാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ
( ഓരോ കനവും,.....)


Get Malayalam lyrics on you mobile. Download our free app