ഭാഗ്യദേവത-ആഴിത്തിര തന്നിൽ വീണാലും

വരികള്‍ :വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം :ഇളയരാജ
ഗായകന്‍ :കാർത്തിക്

 

ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും
സന്ധ്യേ നീ സുന്ദരിയായ്
സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും
നീയൊരു കണ്മണിയായ് (ആഴി..)

ഇതു നേരല്ലെ മാളോരെ ചൊല്ല്
ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
നീട്ടി നീ അമ്പിളി കൈ വിളക്ക്  (ആഴി...)

കാലത്തെ കസ്തൂരി പൊട്ടും തൊട്ടെത്തുന്ന
കാവ്യമനോഹരി നീയ്
 ആ..ആ....ആ.. (കാലത്തെ)
സീമന്തച്ചെപ്പോ തന്നാട്ടെ
സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ
പ്രാണന്റെ നാളമല്ലേ
 നീ പുതു ജീവന്റെ താളമല്ലേ
മിന്നി ത്തിളങ്ങുന്ന മോഹിനി നീ
തെന്നിക്കുണുങ്ങുന്ന വാഹിനി നീ
ഇളം മഞ്ഞിലോ സ്നേഹത്തിൻ കുങ്കുമ താരം നീ
ഉമ്മറത്തെന്നുമേ വന്നുദിക്ക് (ആഴി...)


മൂവന്തിത്തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന
രാഗസുധാമയി നീയേ (2)
കണ്ണിന്റെ സ്വത്തേ വന്നാട്ടെ
മണ്ണിന്റെ സത്തായ് നിന്നാട്ടെ
പാരിന്റെ ബന്ധുവല്ലേ
രാപ്പകൽ ചേരുന്ന കണ്ണിയല്ലേ
തങ്കച്ചിലമ്പിട്ട ദേവത നീ
വർണ്ണപ്പകിട്ടുള്ള  ചാരുത നീ
വലം കൈയ്യിലെ ദീപത്തിൽ
നല്ലൊളി പൂരം നീ അങ്കണം തന്നിലോ വന്നൊരുങ്ങ് (ആഴി..)


Get Malayalam lyrics on you mobile. Download our free app