ചിത്രം : സ്ഥിതി
ഗാനരചന :  പ്രഭാ വര്‍മ്മ
പാടിയത് : ഉണ്ണിമേനോന്‍

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍
മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍...
തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും നിന്‍
മൃദുമേനി ഒന്ന് തലോടിയില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ലാ..


Get Malayalam lyrics on you mobile. Download our free app