Copyright 2020 - Custom text here

Film : കമ്മട്ടിപ്പാടം

Music: Vinayakan

Lyrics: Anval Ali

 

ഞാനരിയും കുരലുകളെല്ലാം

എന്റേതോ പൊന്നച്ഛാ?

നീയരിയും കുരലും ചങ്കും

എല്ലാരുടേം പൊന്മകനേ

 

ഞാനീമ്പിയ ചാറും ചറവും

മധുവല്ലേ പൊന്നച്ഛാ?

നീ മോന്തിയ മധു നിൻ ചോര..

ചുടുചോര പൊന്മകനേ

 

നാം പൊത്തിയ പൊക്കാളിക്കര

നാം പൊത്തിയ പൊക്കാളിക്കര

എങ്ങേപോയ് നല്ലച്ഛാ ?

നീ വാരിയ ചുടുചോറൊപ്പം

വെന്തേപോയ് നന്മകനേ

 

അക്കാണും മാമലയൊന്നും

നമ്മുടെതല്ലെന്മകനെ

ഇക്കായൽ കയവുംകരയും

ആരുടേയുമല്ലെൻ മകനേ

പുഴുപുലികൾ പക്കിപരുന്തുകൾ

കടലാനകൾ കാട്ടുരുവങ്ങൾ

 

പുഴുപുലികൾ പക്കിപരുന്തുകൾ

കടലാനകൾ കാട്ടുരുവങ്ങൾ

പലകാലപ്പരദൈവങ്ങൾ

പുലയാടികൾ നമ്മളുമൊപ്പം

നരകിച്ചുപൊറുക്കുന്നിവിടം

ഭൂലോകം തിരുമകനേ

കലഹിച്ചു മരിക്കുന്നിവിടം

ഇഹലോകം എൻതിരുമകനേ.