Copyright 2020 - Custom text here

Film: കമ്മട്ടിപ്പാടം

Music: ജോൺ പി വർക്കി

Lyrics: അൻവർ അലി

 

 

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും

ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ 

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും

ഇന്നെന്തേ ഭഗവാനോ വന്നുദിക്കാനിത്ര താമസിച്ചേ 

 

മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...

കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...

ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...

കുയിലുകേറാ പൊന്മലയില്‍ കുയിലുകളി കണ്ടു താമസിച്ചേ...

കൊക്കുകേറാ പൊന്മലയില്‍ കൊക്കുകളി കണ്ടു താമസിച്ചേ...

കുതിരകേറാ മാമലയില്‍ കുതിരകളി കണ്ടു താമസിച്ചേ...

 

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും

ഇന്നെന്തേ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ 

 

പറപറ പറപറ 

പറപറ പറപറ

 

കഥപറ കഥപറ

പറപറ പറപറ 

പറപറ പറപറ

 

കഥപറ പറപറ 

പറപറ കഥപറ

 

ചിങ്ങം കന്നി തുലാങ്ങളിൽ

മലങ്കൊയിത്തും കഴിഞ്ഞ്

പൊല്ലത്തിലും പുട്ടലിലും

നെല്ലും കെട്ടിയെടുത്തും കൊ-

ണ്ടോരായിരം പുലക്കൈയ്യും

വീശിവരും കാരണോരേ,

പെരുവയൽപൂമിയിലെ

പുലയോരെ കഥ പറ

പുലമകൾ സരസ്വതി

നാവിലാടും കഥ പറ

 

പറപറ പറപറ

കഥപറ പറപറ (2)

 

 

അഴകി അനസി കാളി

കുഞ്ഞളരി കുറുമ്പയും

അണിഞ്ചനും കരിമ്പനും

കൊച്ചുറുമ്പൻ കാവലനും

കട്ടതട്ടി ചാലുകീറി

ഉഴുതിട്ട കഥയല്ലേ

വിത്തെറിഞ്ഞു മുളപ്പിച്ചു

ഞാറുനട്ട കഥയല്ലേ

 

വിരിപ്പ് പൊക്കാളി കുർക

ഓര്പ്പാണ്ടിയാനക്കൊമ്പൻ

പുകഴ് പെറ്റ പഴങ്കാല -

ക്കനികൾ കുരുക്കും കഥ

 

വെള്ളങ്കേറും വേലികളിൽ

മിന്നക്കൊടി പോലെ പൊന്തും

ചൂട്ടുപൊക്കാളിക്കതിരിൻ

ചുണ്ടത്തൂറും ചിരിക്കഥ

തണ്ടിലാടും ചുണക്കഥ

 

പറപറ

 

അന്തിക്കേറുമാടമേറി

കിണ്ണം മുട്ടി പാട്ടു പാടി

കിളിയാട്ടി നരിയാട്ടി

രാവെളുക്കും കോരങ്കഥ

 

ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ

കള്ളക്കണ്ണും പറിച്ചെറി-

ഞ്ഞില്ലപ്പടി കടന്നു പോം

നീലിപ്പുലക്കള്ളിക്കഥ

 

പെരുവയൽപ്പൂമികളിൽ

പലപൂവു കൊയ്തെടുത്ത്

വരുങ്കാലക്കളം നോറ്റ

പുലയോരെ പഴങ്കഥ

 

പറ പറ പറ പറ (4)

 

 

പോടാ തമരേന്നു ചൊന്ന്

കാലാക്കണ്ടവരമ്പത്ത്

പിടിത്താളെറിഞ്ഞു പോന്ന

കുലങ്ങൾതൻ പഴങ്കഥ

 

പറപറ കഥപറ 

ആദി ഭഗവാനേ

പറപറ കഥപറ 

അയിക്കരക്കാരണോരേ

 

പറപറ പറപറ

കഥപറ പറപറ (2)