Copyright 2020 - Custom text here

Film : കിസ്മത്ത്

Lyrics: അൻവർ അലി

Music : സുമേഷ് പരമേശ്വരൻ

 

വിണ്ണു ചുരന്ന നിലാവോ.. പൊൻമകൻ ചുണ്ടത്ത്

കാൺമൊരു കുഞ്ഞു കിനാവോ ..പാൽച്ചിരി തുഞ്ചത്ത്‌

പേർത്തും പേർത്തും ..

പൂത്തിരി കത്തുന്ന സ്വപ്ന നക്ഷത്രങ്ങൾ

വിണ്ണേ വിണ്ണേ എൻ മകനോലുവാൻ

എന്നും ചൊരിയേണേ ...

രാരീരോ  ..രാരീരോ  ..രാരീരോ  ..രാരീരോ

വിണ്ണേ വിണ്ണേ എൻ കുഞ്ഞുറങ്ങാൻ

എന്നും താരാട്ടണേ ...ആ

 

രാത്രിമുല്ല പൂത്ത വീടായ് നീയുറങ്ങിയോ

ജനൽ ചാരി രാവുപോയി ഞാനുണരുമ്പോൾ

ഉമ്മറത്തെങ്ങും.. പകലോനൊപ്പം ..

നീയുണ്ടാമോ.. ചേൽ ചേറുടലൊടു ചെമ്മേ.. ചെമ്മേ

ചോന്നു തുടക്കണം ചെംമ്പുലർ ചന്തം പോൽ..

 

വീണു ചുരന്നു തന്നല്ലോ പൊന്മകനുണ്ണുവാനായ്

പേർത്തും പേർത്തും ..

പാൽ പുഴപോലെ സ്വപ് നക്ഷത്രങ്ങൾ

 

രാരീരോ  ..രാരീരോ  ..രാരീരോ  ..രാരീരോ ..

വിണ്ണേ വിണ്ണേ എൻ കുഞ്ഞുറങ്ങാൻ

എന്നും താരാട്ടണേ