[മലയാളം ലിറിക്സ് ഗുരു മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കായുള്ള ഒരു സൗജന്യ അപ്ലിക്കേഷനാണു. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഒറിജിനല്‍ വേര്‍ഷന്‍ ആണൊ എന്ന് ഉറപ്പ് വരുത്തുമല്ലോ.  ഒറിജിനല്‍ അപ്ലിക്കേഷന്‍ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.  https://play.google.com/store/apps/details?id=com.malayalam.lyrics.guru ]

Film :ആനന്ദം

Music: സച്ചിൻ വാര്യർ

Lyrics: അനു എലിസബത്ത് ജോസ്

 

പയ്യെ വീശും കാറ്റിൽ

കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ

കണ്ണേ കണ്ടാൽ നിന്നെ

മിണ്ടിയിരുന്നെ നെഞ്ചം താനേ

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം

 

പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ

ചുവടുകളേ തുടരും നേരവും

ചെറിയൊരു കൈതലോടൽ പോലവേ

നടന്നു നീങ്ങുന്നു നീ ..

പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ

വഴികളിലായ് പോയീടേണം

നിഴലുകളായ് നടന്നു ചേർന്നിടും പോലെ

തണൽ താഴെ ഇതാ ...

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം

 

എന്നിൽ ഈ നിറമഴ തന്നിൽ

പെയ്യും നിൻ ചിരിമഴ തെന്നലായ്

കുളിരിലായ് എങ്ങുമേ മെല്ലെ

പൊതിയും നീയാം പകൽ

പയ്യെ വീശും കാറ്റിൽ

കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ

കണ്ണേ കണ്ടാൽ നിന്നെ

മിണ്ടിയിരുന്നെ നെഞ്ചം താനേ

മനസ്സുകളാൽ നാം പോകും ദൂരം

ഇതുവരെയും ഞാൻ കാണാദൂരം

 


Get Malayalam lyrics on you mobile. Download our free app