ആല്‍ബം : പൂവാലന്‍
വരികള്‍ / സംഗീതം : ഫിറോസ് കരുനാഗപ്പള്ളി
ഹൃദിയില്‍ മൃദുമാരുത ഗമനം
ശ്രുതി തന്‍ മധുരാങ്കിത ചലനം
സ്മൃതിയില്‍ അമൃതായതു വരണം
മൃദുഹാസാലങ്കൃത വദനം ....
മനമില്‍ മധുവിന്‍ ദ്രുതചലനം
അരുളും നിന്‍ കോമളവദനം
കരളില്‍ പകരാനതു തരണം
തവപ്രേമസുധാമയ കഥനം
തുടരൂ മമ ജീവനിലധികം
ലയമാധുരമോഹന നടനം
അണിയൂമമ ചുംബന മധുരം
അറിയൂ അനുരാഗിതപുളകം
ഹൃദിയില്‍ മൃദുമാരുത ഗമനം
ശ്രുതി തന്‍ മധുരാങ്കിത ചലനം
സ്മൃതിയില്‍ അമൃതായതു വരണം
മൃദുഹാസാലങ്കൃത വദനം ....
മലരമ്പുകളെയ്തത് നയനം
മലരിന്‍ നിറമേന്തിടുമധരം
ദ്രുതതാളനിബന്ധിത നടനം
തവകോമളമാം പദചലനം
സ്മൃതിശോഭ ചൊരിഞ്ഞത് ഗഗനം
നിറജാലമതുള്ളതു ഭുവനം
മലര്‍വാടിയില്‍ ഞാനൊരു ഭ്രമരം
സഖി നീയൊരൊനാവൃതകുസുമം
ഹൃദിയില്‍ മൃദുമാരുത ഗമനം
ശ്രുതി തന്‍ മധുരാങ്കിത ചലനം
സ്മൃതിയില്‍ അമൃതായതു വരണം
മൃദുഹാസാലങ്കൃത വദനം ....
മൃദുഹാസാലങ്കൃത വദനം ....
മൃദുഹാസാലങ്കൃത വദനം ....
മൃദുഹാസാലങ്കൃത വദനം ....
