Music:ജേക്സ് ബിജോയ്
Lyricist: സന്തോഷ് വർമ്മ
Singer: വിജയ് യേശുദാസ്, ശ്വേത അശോക്
Film/album: കടുവ
(Ch)നേരിട്ടു കുമ്പീടും
ഇത് സ്നേഹം പൂക്കും മേടും
ഇതിലാനന്ദത്തിൽ ചേരാം
എല്ലാരും വന്നീടിൽ...
ആഘോഷത്തിൽ കൂടും
തിരുവാരണ്യത്തിൽ നേടും
മണി മേടിൻമുറ്റത്തിന്നായെല്ലാരും ഒത്താണ്..
എല്ലാർക്കും നേരർപ്പിക്കുന്നേ ഹെ കുർബാന വാണിടും നീ ഓശാന....
(M)കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ...
കനിവോടെ വാഴുന്നോ മിഖായൽ മാലാഖ
കടുവക്കുന്നേയിക്കാക്ക് കൈത്താങ്ങുണ്ടേ യെരുശലേമിലുണ്ണി പിറന്നൊരുത്തമ
നാളിൽ വാഴ്ത്തലുമായി
മീനച്ചിലാറിൻ ഇരുക്കരക്കാരെ
ഇടവകക്കാരെ..ഈ വഴി വാ.....(കുടമറ്റം)
(F)പാലായിലെ തൂമണ്ണിതിൽ
വിത്തേകിയാൽ പത്തേകിടും
പുൽമാടവും പൂ മേടയും
ഉള്ളങ്ങളാലൊന്നായിടും
അതിലില്ലാത്ത സ്നേഹമേക്കൊണ്ടാരാരേയും ഒരിടുമീയൊരു നാടിന്നകം..
(Ch)കാറ്റേ ഇളം കാറ്റേ
ഏലമലെ നിന്നെത്തണ പൂങ്കാറ്റേ
കണ്ടോ പൂമാനത്തിൻ അതിരുകളോളം വർണ്ണവികാരങ്ങൾ
കണ്ണഞ്ചും താരങ്ങൾ
ഒളിമിന്നണ നാളാണെ
ഇതിലെ അണയും പകരും
ഒരു മധുര ലഹരി നുരയും ഹേ....
(M)കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ...