തീപ്പൊരി കണ്ണിലുണ്ടേ
തെയ്യോം തകതാരോം തിത്തോം
തിത്തക താര തിനന്തിനം താരം (2)
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ
തീപ്പൊരി കണ്ണിലുണ്ടേ, തെളയ്ക്കുമൊരാകടല്‍ ചങ്കിലുണ്ടേ...
മാനം മുഴുക്കെച്ചെതയില്‍ എരിഞ്ഞതിന്‍ ചാരം ധരിച്ചുംകൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ
നോക്കിലും വാക്കിലും കൂര്‍ത്തമുനയുള്ള കാണാത്ത ശൂലമുണ്ടേ...
കൈയിലും മെയ്യിലും മാലേടെചേലില് പാമ്പുകളാടണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
തെയ്യോം തകതാരോം തിത്തോം
അങ്ങനെയുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
അങ്ങുവടക്കുള്ളോരരെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ
താളം പിളയ്ക്കുണ ഉള്‍ത്തുടികേട്ട് താണ്ഡവമാടണുണ്ടേ...
കണ്ണീര്‍ത്തുള്ളികള്‍ മുത്തുകള്‍ പോലെ വെട്ടിത്തിളങ്ങണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ
നാലുപേരൊന്നിച്ചുകൂടണ ദിക്കില് ആളിനശക്തിയുണ്ടേ...
പണ്ടൊരുകാലത്തു ചെയ്ത പാപത്താലേറ്റൊരു ശാപം കൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ