ആത്മാഹുതിയരുളി പ്രിയനാട്ടിന്നുയരാന്‍
വഴികാട്ടിയ യുഗപുരുഷാ തിരുസന്നിധി തന്നില്‍
ഹിമശൈലവുമലയാഴിയുമേകാത്മകമാക്കും
നവസാധകര്‍ നതമസ്തകര്‍ ബഹുകോടികള്‍ ഞങ്ങള്‍

പുണ്യതീര്‍ത്ഥങ്ങള്‍ വണങ്ങുമീ മണ്ണില്‍
എണ്ണമറ്റുള്ളൊരു ഭക്തഗണങ്ങള്‍
കരള്‍ വിങ്ങി കൈകൂപ്പി പുളകങ്ങളില്‍ മുഴുകി
ബഹുദുര്‍ല്ലഭ നവനിര്‍‌വൃതി അറിയുന്നൂ ഞങ്ങള്‍ (ആത്മാഹുതിയരുളി )

മരണത്തിനു കൈവക്കാന്‍ കഴിയാത്ത പുണ്യ
സ്മരണകള്‍ കൈത്തിരി കത്തിക്കും കോവില്‍
ഇതു ഞങ്ങള്‍ക്കക്ഷയ ശക്തിഭണ്ഡാരം
ഇതു തന്നെ ഭക്തിയും മുക്തിയും പാരം (ആത്മാഹുതിയരുളി )


മോക്ഷസുഖം പോലും മോഹിച്ചിടാതെ
കാല്‍ക്ഷണം വിശ്രമം കാംക്ഷിച്ചിടാതെ
പ്രിയനാട്ടിന്‍ വൈഭവമുയരുവാന്‍ മാത്രം
സ്വയമാഹുതിയരുളാന്‍ വരമരുളീടുക ദേവാ (ആത്മാഹുതിയരുളി )


Get Malayalam lyrics on you mobile. Download our free app