യുഗങ്ങള്‍ വീണുറങ്ങുമിപ്പവിത്രമായ മണ്ണിലും

ത്രസിച്ചിടുന്ന ഹൃത്തിലും ചരിത്രവീഥി തന്നിലും

നിരന്നുകത്തുമഗ്നിയാണു ഹൈന്ദവം മഹാത്ഭുതം

വരുന്നു ഞങ്ങളിന്നതില്‍ സ്വകര്‍മ്മനിഷ്ഠ നേടുവോര്‍

അജയ്യ യോഗശക്തിയായ്...

അജയ്യയോഗശക്തിയായ് അഭേദ്യജാഗ്രതാവ്രതം

വരിച്ചതിന്നു ജീവിതം ഉഴിഞ്ഞുവെച്ച സൈനികര്‍

 

ഗാണ്ഡീവം സുദര്‍ശ്ശനം ഭവാനി രാമചാപവും

നിറഞ്ഞുനിന്നദോര്‍ബലം നമുക്ക് സ്ഫൂര്‍ത്തിദായകം

നുരഞ്ഞുപൊങ്ങുമോര്‍മ്മകള്‍ തുടിച്ചിടുന്ന ഹൃത്തുമായ്

ചരിച്ചിടാം സമഗ്രവ്യഗ്ര സാധനാനുശീലരാം

ചരിക്ക ധ്യേയവീഥിയില്‍...

ചരിക്ക ധ്യേയവീഥിയില്‍ തകര്‍ന്നുപോയ നാളുകള്‍

പുനര്‍ജ്ജനിച്ചു ഭാവിയായ് തളിര്‍ത്തു പൂത്തുകാണുവാന്‍

 

ഇളകിടുന്നു ശൈവശൈല, മിടറിടുന്നു ജനപദം

അതിരുതാണ്ടിയത്തി വീണ്ടുമധിനിവേശ രാവണര്‍

കടല്‍ത്തുരുത്തില്‍ മൂകയായ് കരഞ്ഞുനില്പു ഭൂസുതാ

കുടിലമേഘനാദരെങ്ങുമൊളിശരം പൊഴിക്കയാം

അടിതകര്‍ന്നു വീഴ്കയോ....

അടിതകര്‍ന്നു വീഴ്കയോ അരുമയായ് പിതാമഹര്‍

പണിതുതീര്‍ത്ത ഗോപുരം, സ്വരാഷ്ട്രമെന്ന ബോധനം

 

വരുന്നു ഹിന്ദുസൈനികര്‍ ,നിതാന്തജാഗരൂകരായ്

പടഹഭേരി ശംഖനാദതാളയോഗഘോഷമായ്

മത്സ്യമായ് കടല്‍പ്പരപ്പു കൂര്‍മ്മമായ ധരാതലം

ത്രിവിക്രമം ത്രിലോകവും നിറക ഹിന്ദു വൈഭവം

വരുന്നിതാ വരുന്നിതാ...

വരുന്നിതാ വരുന്നിതാ വരാഹഘോരദംഷ്ട്രയായ്

മൃഗേന്ദ്രകൂര്‍നഖങ്ങളായ് നിശിഖവിശിഖമാരിയായ്.


Get Malayalam lyrics on you mobile. Download our free app