പാരില്‍ സുമംഗളം പൂത്തുലഞ്ഞീടുവാന്‍

യജ്ഞമായ് തീര്ത്തിടാം ജീവിതത്തെ

നേരില്‍ അനര്‍ഘളം പെയ്തിറങ്ങിടുവാന്‍ 

നന്മയായ് ഉള്ളം നിറച്ചിടാവൂ  (2 )

വാഴ്വേ പരസ്പര ധാരിതം നിത്യമായ്

സത്യം ഗ്രഹിച്ചു മുന്നെറുവോര്‍ നാം

വിണ്ണില്‍ വിളങ്ങിടുന്ന താരവും താഴത്ത്

മിന്നിച്ചിരിക്കുന്ന താരു   മോന്നേ (2 )

ഹോമിപ്പതാരാണ് സാനന്തമൊക്കെയും

ലോകര്‍ക്കനന്തമാം ശാന്തിയേകാം

ജീവിക്കുവോരവര്‍ മാര്‍ഗ്ഗമേ സാര്‍ത്ഥകം

മാനസം ദിവ്യമായ് തീര്‍ത്തിടുന്നു  (2 )

ഉണ്ണാനുടുക്കുവാന്‍  ഒന്നുമില്ലാത്തവര്‍

എണ്ണാനെഴുത്തിനും ത്രാണിയെറ്റോ 

മണ്ണില്‍ പുഴുക്കളായ്  നീറുന്ന ജീവിതം

കണ്ണാലറിഞ്ഞുയര്‍ന്നിടുവോര്‍   നാം (2 )

നാവോറുനെയ്യുന്ന കോവില്‍ ചിരാതുകള്‍

നാടിനായ് പുണ്യം ചുരത്തി നില്‍ക്കെ

മെയ്യോടുമെയ്‌ചേര്‍ന്നു കൊയ്തെടുക്കും കതിര്‍

കൊണ്ടു നാം ഗ്രാമം സമൃദ്ധമാക്കും  (2 )

സ്വന്തം കരുത്തില്‍ ശിരസ്സുയര്‍ത്തീടുവാന്‍

സ്വാശ്രയ ശീലം വളര്ത്തീടണം

ഗ്രാമചൈതന്യം തുടിച്ചുയര്‍ന്നീടുവാന്‍ 

നമ്മളെ നമ്മള്‍ ത്യജിച്ചിടേണം  (2 )


Get Malayalam lyrics on you mobile. Download our free app