സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം

സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം
ഭഗവവൈജയന്തിക്കായുയിരുമാഹുതി ചെയ്യാം

കഴുത്തില്‍ ശീലമാം മാലയണിഞ്ഞു ജ്ഞാനമാം ജടയും
മതിയില്‍ ഭാരതഭൂവിന്‍ മധുര മോഹന ബിംബം

ജപിക്കാം ഭാരതമന്ത്രം സ്മരിക്കാം ഭാരതരൂപം
 കൊളുത്താം ഭക്തിതന്‍ ദീപം ഹൃദയമന്ദിരം തന്നില്‍

ഒളിക്കും ജീവരക്തത്താല്‍ കഴുകാം കാലിണ ഞങ്ങള്‍
ജ്വലിക്കും ജീവിതദീപാവലിയാല്‍ ആരതി ചെയ്യാം

നമുക്ക് ജന്മസാഫല്യം നമുക്ക് ജീവിതാദര്‍ശം
നമുക്ക് മോചനമാര്‍ഗം ജനനീ പൂജനമൊന്നേ 


Get Malayalam lyrics on you mobile. Download our free app